img
കെ.സി.ഇ.സിയുടെ നേതൃത്വത്തിൽ നടന്ന യാത്രയയപ്പ് പരിപാടി പ്രസിഡൻ്റ് മലയിൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയിസ് സെന്റർ വടകര കോ. ഓപ്പറേറ്റീവ് റൂറൽ ബാങ്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റൂറൽ ബാങ്കിൽ നിന്നും വിരമിച്ച കെ. രാജൻ, എം.കെ. ദാമോദരൻ എന്നിവർക്കുള്ള യാത്രയയപ്പും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നൽകി. പരിപാടി കെ.സി.ഇ.സി ജില്ലാ പ്രസിഡൻ്റ് മലയിൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.പി കാഞ്ചിത്ത് അദ്ധ്യക്ഷത വഹിച്ചു. എ.ടി ശ്രീധരൻ ഉപഹാരസമർപ്പണം നടത്തി. സി.പി രാജൻ ഉന്നത വിജയികളെ അനുമോദിച്ചു. കെ. ശിവകുമാർ, കെ.ടി. കെ. അജിത്ത്, കെ. പ്രകാശൻ,പറമ്പത്ത് രവീന്ദ്രൻ പ്രസംഗിച്ചു. വി.പി. ബിജു സ്വാഗതവും എൻ.കെ.അജിത് കുമാർ നന്ദിയും പറഞ്ഞു.