കക്കട്ട്: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ദ്വൈവാർഷിക ജനറൽ ബോഡി യോഗം നടത്തി. ജില്ല വൈസ് പ്രസിഡന്റ് ഏറത്ത് ഇക്ബാൽ ഉദ്ഘാടനം ചെയ്തു. കക്കട്ട് ടൗണിലെ വാഹന തിരക്ക് ലഘൂകരിക്കാൻ ടൗണിൽ ഓട്ടോ സ്റ്റാൻഡ് നിർമ്മിക്കണമെന്ന് യോഗം ആവശ്യപെട്ടു. യൂണിറ്റ് പ്രസിഡന്റ് സലിം മുറി ചാണ്ടി അദ്ധ്യക്ഷത വഹിച്ചു. ഒ.വി.ലത്തീഫ് ,പറമ്പത്ത് നാണു ടി.കെ.രാജൻ, കെ.സി നാസർ, പി.പി.രാജൻ, സി. സൂപ്പി, സി നാരായണൻ, പി.സി അന്ത്രു ഹാജി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സലിം മുറി ചാണ്ടി (പ്രസിഡന്റ്) പറമ്പത്ത് നാണു (ജന.. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.