rain
മഴ

@ കോഴിക്കോട്, വയനാട് യെലോ അലർട്ട്

കോഴിക്കോട്: കാലവർഷം കനത്തതോടെ കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോടു കൂടി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും.

ശ്രദ്ധിക്കാൻ

@ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.

@ മത്സ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.

@ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും മാറി താമസിക്കണം.

@ സ്വകാര്യ ,പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം.

@ ദുരന്ത സാദ്ധ്യത മേഖലയിലുള്ളവർ എമർജൻസി കിറ്റ് കരുതണം.
@ നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങാൻ പാടുള്ളതല്ല.

@ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുയോ സെൽഫിയെടുക്കുയോ കൂട്ടം കൂടി നിൽക്കുയോ ചെയ്യാൻ പാടുള്ളതല്ല.

@ അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് തയ്യാറെടുപ്പുകൾ നടത്തണം.

@ മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണം.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങൾ ശ്രദ്ധിക്കണം.

കൺട്രോൾ റൂമിലേക്ക് വിളിക്കാം

കോഴിക്കോട്: സംസ്ഥാനത്ത് മഴയെ തുടർന്ന് പൊതുജനങ്ങൾ ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കൺട്രോൾ റൂം സജീവമായി. കൺട്രോൾ റൂം അധികൃതർ അതാത് തദ്ദേശസ്ഥാപന സെക്രട്ടറിമാരുമായും മറ്റ് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടാണ് നടപടി സ്വീകരിക്കുന്നത്. വെള്ളക്കെട്ടുകൾ, പകർച്ചവ്യാധികൾ തുടങ്ങിയവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് വിളിക്കാം. കൺട്രോൾ റൂം നമ്പർ: 0471 2317214.

39​ ​ശ​ത​മാ​നം​ ​കു​റ​വ്

കോ​ഴി​ക്കോ​ട്:​ ​കാ​ല​വ​ർ​ഷം​ ​തു​ട​ങ്ങി​യെ​ങ്കി​ലും​ ​ജി​ല്ല​യി​ൽ​ ​പ്ര​തീ​ക്ഷി​ച്ച​ ​മ​ഴ​ ​ല​ഭി​ച്ചി​ല്ല.​ ​ഒ​രാ​ഴ്ച​ ​പി​ന്നി​ടു​മ്പോ​ൾ​ 39​ ​ശ​ത​മാ​നം​ ​മ​ഴ​യു​ടെ​ ​കു​റ​വ് ​രേ​ഖ​പ്പെ​ടു​ത്തി.​ 234.5​ ​മി​ല്ലീ​ ​മീ​റ്റ​ർ​ ​മ​ഴ​ ​ല​ഭി​ക്കേ​ണ്ട​ ​സ്ഥാ​ന​ത്ത് 142.1​ ​മി​ല്ലീ​ ​മീ​റ്റ​ർ​ ​മ​ഴ​യാ​ണ് ​ല​ഭി​ച്ച​ത്.​ ​സാ​ധാ​ര​ണ​ ​കാ​ല​വ​ർ​ഷം​ ​കൂ​ടു​ത​ൽ​ ​ല​ഭി​ക്കു​ന്ന​ത് ​വ​ട​ക്ക​ൻ​ ​ജി​ല്ല​ക​ളി​ലാ​ണ്.​ ​എ​ന്നാ​ൽ​ ​കാ​സ​ർ​കോ​ട്,​ ​ക​ണ്ണൂ​ർ​ ​ജി​ല്ല​ക​ളി​ൽ​ ​ല​ഭി​ക്കേ​ണ്ട​ ​മ​ഴ​യു​ടെ​ ​പ​കു​തി​ ​പോ​ലും​ ​ഇ​തു​വ​രെ​ ​ല​ഭി​ച്ചി​ട്ടി​ല്ല.


@​ ​ല​ഭി​ച്ച​ ​മഴ
കോ​ഴി​ക്കോ​ട് ​-​ 28.5​ ​മി​ല്ലി​ ​മീ​റ്റർ
കു​ന്ദ​മം​ഗ​ലം​ ​-42.5​ ​മി​ല്ലീ​ ​മീ​റ്റ​ർ,
ഉ​റു​മി​ ​ഡാം​ ​-​-41​ ​മി​ല്ലി​ ​മീ​റ്റ​ർ,
വ​ട​ക​ര​ ​-61​ ​മി​ല്ലീ​ ​മീ​റ്റർ