ssssssssssssss
മന്തരത്തൂർ ബാങ്ക് ഉന്നത വിജയികൾക്കുള്ള എന്റോവ്മെന്റും ക്യാഷ് അവാർഡും കെ പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ വിതരണം ചെയ്യുന്നു

വടകര: മന്തരത്തൂർ ബാങ്ക് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ടി .എം .ദാമോദരൻ നമ്പ്യാർ, പി .കെ .അഹമ്മദ് സ്മാരക എന്റോവ്മെന്റും ക്യാഷ് അവാർഡും വിതരണം ചെയ്തു. ബാങ്ക് ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷറഫ് അദ്ധ്യക്ഷത വഹിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ലീന, വില്യാപ്പള്ളി പഞ്ചായത്ത് പ്രഡിഡന്റ് കെ.കെ.ബിജുള, പി.കെ.ശ്രീജിത്ത്, കെ.കെ. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ബാങ്ക് പ്രസിഡന്റ് പി .കെ .ദിവാകരൻ സ്വാഗതവും സെക്രട്ടറി കെ .കെ .ഷാജി നന്ദിയും പറഞ്ഞു.