കോഴിക്കോട്: മോദി സർക്കാർ മൂന്നാം സത്യപ്രതിജ്ഞാന ദിനത്തിൽ കോഴിക്കോട് തളികളി മഹാദേവക്ഷേത്ര പരിസരത്ത് ഹനുമാൻ സേനാ ഭാരതത്തിന്റെ നേതൃത്വത്തിൽ ലഡുവും പുസ്തകങ്ങളും വിതരണം ചെയ്തു. ചെയർമാൻ എ.എം.ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ അസ്ഥിരപ്പെടുത്താനും അഴിമതി നടത്താനും തട്ടിക്കൂട്ടിയ ഇന്ത്യ മുന്നണി നേതാക്കൾ വരും നാളുകളിൽ ജയിലാണ് കാത്തിരിക്കുന്നത് അദ്ദേഹം പറഞ്ഞു. സ്വാമി സത്യാനന്ദ ഭാരതി മഹാരാജ് ലഡു വിതരണം ചെയ്തു. മുരളീധര സ്വാമികൾ മുഖ്യപ്രഭാഷണം നടത്തി. പ്രചാർ പ്രമുഖ സഞ്ജയ് നിസ്‌ത്തേരി പി.സരേന്ദ്രൻ, ലക്ഷ്മികുട്ടി എന്നിവർ പ്രസംഗിച്ചു. കെ. സരേന്ദ്രൻ സ്വാഗതവും അനിൽജിത് നന്ദിയും പറഞ്ഞു.