2
നന്മ സർഗോത്സവത്തിൽ അവതരിപ്പിച്ച സംഘനൃത്തത്തിൽ നിന്ന്

കോഴിക്കോട്: മലയാളി കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയൊരുക്കിയ കലാവിരുന്നിന് സമാപനം. നളന്ദ ഓഡിറ്റോറിയത്തിൽ രണ്ടു ദിവസം മൂന്നു വേദികളിലായി നടന്ന പരിപാടിയിൽ ജില്ലയിലെ മുന്നൂറോളം കലാകാരന്മാർ അണിനിരന്നു. അഭിനയം, നൃത്തം, രചന, സംഗീതം എന്നീ ഇനങ്ങളിൽ 18 മുതൽ 70വരെയുള്ളവർക്ക് മത്സരിക്കാൻ അവസരം നൽകി. ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് സംസ്ഥാന മത്സരത്തിലേക്ക് അവസരം ലഭിച്ചു.
സമാപന സമ്മേളനം നന്മ സംസ്ഥാന പ്രസിഡന്റ് സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്തു. വിൽസൺ സാമുവൽ, ജാനമ്മ കുഞ്ഞുണ്ണി, കലാമണ്ഡലം സത്യവ്രതൻ, ടി.കെ.വേണു, ഗിരീഷ് ഇല്ലത്ത് താഴം, പ്രദീപ് ഗോപാൽ, ഷിബു മുത്താട്ട്, മണികണ്ഠൻ ചേളന്നൂർ, സുനിൽ ചക്കിട്ടകണ്ടി, സുശീല ഗോവിന്ദൻകുട്ടി, ഷെർലി പ്രമോദ്, കെ.എം.സി. പെരുമണ്ണ തുടങ്ങിയവർ സംബന്ധിച്ചു