വടകര: ഏറാമല ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനിക ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.സജിത്ത് വി.പി ക്ലാസെടുത്തു. ടി,എച്ച്.എം.സി മെമ്പർ കെ.ടി.കെ സുബൈർ അദ്ധ്യക്ഷത വഹിച്ചു. ഡോ. രഞ്ജുഷ.സി, ഫാർമസിസ്റ്റ് വിജയസൂര്യ, സുബൈർ, ആശാവർക്കർമാരായ ജാനകി സി.കെ, ബേബി കോവുമ്മൽ തുടങ്ങിയവർ പങ്കെടുത്തു.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൗൺ ശുചീകരണം, വാർഡ് ശുചീകരണം, പൊതു സ്ഥാപനങ്ങൾ , സ്കൂളുകൾ ശുചീകരണം, കിണറുകൾ ക്ലോറിനേഷൻ നടത്തൽ , വെള്ള കെട്ടുകൾ ഒഴിവാക്കൽ തുടങ്ങിയ പ്രവൃത്തികൾ നേരത്തെ പൂർത്തീകരിച്ചിരുന്നു.