കോഴിക്കോട്: പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിയും പി.എം. താജ് അനുസ്മരണ സമിതിയും സംയുക്തമായി നടത്തുന്ന പി.എം.താജ് നാടക മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. 30 മിനിറ്റിൽ കുറയാത്തതും 45 മിനിറ്റിൽ കവിയാത്തതും പ്രസിദ്ധീകരിക്കുകയോ മുമ്പ് അവതരിപ്പിക്കുകയോ ചെയ്തിട്ടില്ലാത്തതുമായ നാടകത്തിന്റെ ഡി.ടി.പി ചെയ്ത മൂന്നു കോപ്പി 1000 രൂപ രജിസ്ട്രേഷൻ ഫീസ് സഹിതം ജൂൺ 25നകം കോയമുഹമ്മദ്, 2/1209A- വെണ്ണീർവയൽ, കാരപ്പറമ്പ് പോസ്റ്റ്, കോഴിക്കോട്-673010 (ഫോൺ: 8129163391) എന്ന വിലാസത്തിൽ ലഭിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് നാടകങ്ങൾ പി.എം. താജിന്റെ മുപ്പത്തിനാലാം ചരമവാർഷികത്തോടനുബന്ധിച്ച് ജൂൺ 30 ന് കോഴിക്കോട് ടൗൺഹാളിൽ അവതരിപ്പിക്കണം. അവതരണച്ചെലവിലേക്ക് 25000 രൂപ വീതം നൽകും.