madrasa
നുസ്രത്തുൽ ഇസ്‌ലാം മദ്രസയിലെ സ്മാർട്ട് ക്ലാസ് റും കോഴിക്കോട് വലിയ ഖാസി പാണക്കാട് നാസർ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: മീഞ്ചന്ത ജുമാഅത്ത് പള്ളി പരിപാലന കമ്മിറ്റിയുടെ കീഴിലുള്ള നുസ്രത്തുൽ ഇസ്‌ലാം മദ്രസയിലെ അത്യാധുനിക സ്മാർട്ട് ക്ലാസ് റും കോഴിക്കോട് വലിയ ഖാസി പാണക്കാട് നാസർ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സാങ്കേതിക വിദ്യയുടെ അനന്തസാദ്ധ്യതകൾ ഉപയോഗപ്പെടുത്തി മദ്രസാ പഠനം കാലത്തിനൊപ്പം അതിവേഗതയിൽ സഞ്ചരിക്കുന്നതിന്റെ തെളിവാണ് സ്മാർട്ട് മദ്രസകളെന്ന് അദ്ദേഹം പറഞ്ഞു. മഹൽ പ്രസിഡന്റ് മുഹമ്മദ് ഹർഷാദ് അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രിക പത്രാധിപർ കമാൽ വരദൂർ, മഹല്ല് ഖത്തിബ് അബ്ദുൾ റഹ്മാൻ റഹ്മാനി, ബേപ്പൂർ റെയിഞ്ച് സമസ്ത മുഫത്തിഷ് ഹിസ്ബുള്ള ഫൈസി, കെ.പി .അബൂബക്കർ, വി.അബ്ദുൾ ലത്തിഫ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി കെ.പി അഷറഫ് സ്വാഗതവും ഫൈസൽ നന്ദിയും പറഞ്ഞു.