കൊയിലാണ്ടി:പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച സ്വയംതൊഴിൽ സംരംഭം ഭാഗ്യശ്രീ ഫ്ലോർമിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി .ബാബുരാജ് ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ സുധ തടവൻ കയ്യിൽ അദ്ധ്യക്ഷത വഹിച്ചു. പവിത്രയും ശ്രീലതയും പ്രാർത്ഥനാലാപനം നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജീവാനന്ദൻ, പൂക്കാട് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സിജിത്ത് തീരം, ഉണ്ണികൃഷ്ണൻ പൂക്കാട്, കെ.പി.സത്യൻ എന്നിവർ പ്രസംഗിച്ചു. ബിന്ദു ചോയ്യക്കാട് സ്വാഗതവും ഷീബ നടുക്കണ്ടി നന്ദിയും പറഞ്ഞു.