light
തകരാറിലായ പന്തിരിക്കര ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ്‌

പേരാമ്പ്ര : പന്തിരിക്കര ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചതോടെ പ്രദേശം ഇരുട്ടിലായി. ലൈറ്റ് തകരാറിലായി
ദിവസങ്ങളേറെയായിട്ടും അധികൃതരാരും തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. നിലാവ് പദ്ധതിയുടെ ഭാഗമായി ടൗണിലും പരിസര പ്രദേശങ്ങളിലും സ്ഥാപിച്ച 15 ബൾബുകൾ പ്രവർത്തിക്കാത്തത് പരാതി ഉയർത്തിരുന്നു. നാളുകളേറെയായിട്ടും ഇവയും മാറ്റി സ്ഥാപിച്ചിട്ടില്ല. കനത്ത മഴ തുടരുന്നതിനാൽ കടകൾ നേരത്തെ അടക്കുന്നതോടെ തെരുവു നായ്ക്കളുടെയും കാട്ടുജീവികളുടെയും വിഹാര കേന്ദ്രമായി ടൗൺ മാറിയിരിക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു . ഹൈമാസ്റ്റ് ലെറ്റ് തെളിയിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും ടൗണിലും പരിസരങ്ങളിലും സ്ഥാപിച്ച തെളിയാത്ത ബൾബുകൾ മുഴുവൻ മാറ്റി സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.