കൊല്ലം: വ്യാജ രേഖകൾ നിർമ്മിച്ച് വായ്പയെടുത്ത് മലങ്കര ക്രെഡിറ്റ് സൊസൈറ്റിയെ വഞ്ചിച്ചതിന് കേസ്. കൊല്ലം ജില്ലയിലെ കടക്കലിൽ താമസക്കാരനായ ജോയ്‌മോനും സംഘത്തിനുമെതിരെയാണ് പുനലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ പുനലൂർ ശാഖയിൽ നിന്ന് വാഹന വായ്പയ്ക്കായി രേഖകൾ ഹാജരാക്കി 20 ലക്ഷം രൂപയെടുത്ത ജോയ്മോൻ, വാഹനത്തിന്റെ യഥാർത്ഥ ആർ.സി സൊസൈറ്റിയിൽ പണയം വച്ചിരിക്കെ, വാഹനം വ്യാജ രേഖകൾ നിർമ്മിച്ച് മറ്റൊരാളുടെ പേരിലേക്ക് കൈമാറുകയായിരുന്നു. ഇതുപയോഗിച്ച് അതേ വാഹനത്തിന്റെ പേരിൽ മറ്റൊരു ധനകാര്യ സ്ഥാപനത്തിൽ നിന്ന് 29 ലക്ഷം രൂപ കൂടി വായ്പയെടുത്ത് മലങ്കര സൊസൈറ്റിയെ വഞ്ചിച്ചതിച്ചതിനാണ് കേസെടുത്തത്.