kstu
കെ.എസ്.ടി.യു

കോഴിക്കോട്: കോടതിവിധിയുടെ മറവിൽ സർക്കാർ ഏകപക്ഷീയമായി പുറത്തിറക്കിയ അക്കാഡമിക കലണ്ടർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഇന്ന് ജില്ലാ കേന്ദ്രങ്ങളിൽ സമര സദസ് സംഘടിപ്പിക്കും. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. കെ. അസീസ്, ട്രഷറർ എ. സി. അത്താവുള്ള, ഓർഗനൈസിംഗ് സെക്രട്ടറി പി .കെ. എം. ഷഹീദ്, അസോ. സെക്രട്ടറി സിദ്ദീഖ് പാറോക്കോട്, എം.എം.ജിജുമോൻ, മജീദ് കാടേങ്ങൽ, ടി.പി.അബ്ദുൽ ഗഫൂർ, വി.എ.ഗഫൂർ, ഐ .ഹുസൈൻ, റഹീം കുണ്ടൂർ, കാസിം കുന്നത്ത്, ഇ. ആർ.അലി, സി.ഇ റഹീന, പി പി ജാഫർ,റെജി തടിക്കാട്,പി മുനീർ എന്നിവർ പ്രസംഗിച്ചു.