img20240611
പ്ലസ്ടു പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടിയ ഓർഫനേജ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനികൾക്കുള്ള അനുമോദനം മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്യുന്നു

മുക്കം: പ്ലസ്ടു പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടിയ ഓർഫനേജ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനികളെ മാനേജ്മെന്റും ജീവനക്കാരും അനുമോദിച്ചു. മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. മലബാർ ദന്തൽ ഹോസ്പിറ്റൽ എം.ഡി ഡോ. ആശിഷ് തോമസ് മുഖ്യാതിഥിയായി. പ്രിൻസിപ്പൽ പി.പി.മൊയ്നുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഓർഫനേജ് സി.ഇ.ഒ വി.അബ്ദുള്ള കോയ ഹാജി, വൈസ് പ്രസിഡന്റ് വി.മരക്കാർ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ബിനു, ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ എൻ.കെ സലിം, ഒ.ഷരീഫുദ്ദീൻ, റംല, ജസ്ലീന , വി.മോയി , പ്രഭാകരൻ മുക്കം എന്നിവർ പ്രസംഗിച്ചു. സോണിയ മൈക്കിൻ സ്വാഗതവും ടി.എ. നൗഷിന നന്ദിയും പറഞ്ഞു .