news
പരിസ്ഥിതി സംഗമം പ്രൊഫ. കുസുമം ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്നുവന്ന ശോഭീന്ദ്ര വാരാചരണം സമാപിച്ചു. പരിപാടിയുടെ ഭാഗമായി കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂളിൽ നടന്ന പരിസ്ഥിതി സംഗമം മനുഷ്യാവകാശ പ്രവർത്തക കുസുമം ജോസഫ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡന്റ് വടയക്കണ്ടി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. പക്ഷി നിരീക്ഷകൻ ഡോ. അബ്ദുല്ല പാലേരി മുഖ്യാതിഥിയായി. സ്കൂൾ വിദ്യാർത്ഥികൾക്ക് ചന്ദ്രൻ ആപ്പറ്റ സൗജന്യമായി നൽകുന്ന നാട്ടുമാവിൻ തൈകൾ ദേശീയ കൃഷി പുരസ്കാര ജേതാവ് കെ ബി ആർ കണ്ണൻ വിതരണം ചെയ്തു. നിർമ്മല ജോസഫ് , എം.ഷെഫീക്, കെ.എം.സാദിഖ്, കുന്നോത്ത് അബ്ദുൾസലാം, ഹാഫിസ് പൊന്നേരി തുടങ്ങിയവർ പ്രസംഗിച്ചു.