img20240611
ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളന സ്വാഗത സംഘ രൂപീകരണ യോഗം പി.കെ.കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: ജൂലായ് 24, 25 തിയതികളിൽ മുക്കത്ത് നടക്കുന്ന ജോയിന്റ് കൗൺസിൽ ജില്ല സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു. സേവമന്ദിരം ഹാളിൽ സി.പി.ഐ ജില്ല എക്സി.കമ്മിറ്റി അംഗം പി.കെ.കണ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.അജിന അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല കൗൺസിൽ അംഗം കെ മോഹനൻ, തിരുവമ്പാടി മണ്ഡലം സെക്രട്ടറി കെ.ഷാജികുമാർ, ജോയിന്റ് കൗൺസിൽ സംസ്ഥാന സെെക്രട്ടേറിയറ്റംഗം എ.ഗ്രേഷ്യസ്, ജില്ല സെക്രട്ടറി കെ.ജയപ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.ഷാജികുമാർ (ചെയർമാൻ), ഇ.എം.രതീഷ് കുമാർ, എം.ആർ സുകുമാരൻ, ദീപ്തി (വൈസ് ചെയർമാൻമാർ), ടി. എം.സജീന്ദ്രൻ (ജന. കൺവീനർ), ആർ.എസ്.ഫൈസൽ, എ.വി.സജീവ്, ബിനുകുമാർ, ഇ.കെ.വിബിഷ് (കൺവീനർമാർ).