vya
വ്യാപാരി വ്യവസായി ഏകോപന സമിതി

മുക്കം: നിയമാനുസൃത ലൈസൻസുകളില്ലാതെ ചെറുകിട വ്യാപാരികൾക്കും പൊതു ജനങ്ങൾക്കും ഭീഷണിയായി പെരുകി കൊണ്ടിരിക്കുന്ന വഴിയോര കച്ചവടം നിയന്ത്രിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിക്കപ്പറമ്പ് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡന്റ് റഫീഖ് മാളിക ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.പി.ബഷീർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് പി. പ്രേമൻ, മണ്ഡലം ജനറൽ സെക്രട്ടറി ജോസഫ്, ജിൻസി പെരിങ്ങഞ്ചേരി, എം.ടി.അസ്‌ലം, എം.പി. ശങ്കരൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എം.ടി. അഷറഫ് (പ്രസിഡന്റ്), യു.സനോജ് (ജനറൽ സെക്രട്ടറി ) കെ.പി. ബഷീർ (ട്രഷറർ).