ddg
ചെറുകുളം മുക്കം കടവ് റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ യോഗാചാര്യൻ പി. ഉണ്ണിരാമൻ മാസ്റ്റർക്ക് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. സുനിൽകുമാർ ഉപഹാരം കൈമാറുന്നു

കോഴിക്കോട്: ഭാരത് യോഗാസന ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയ യോഗാചാര്യൻ പി. ഉണ്ണിരാമൻ മാസ്റ്റർക്ക് ചെറുകുളം മുക്കംകടവ് റസിഡൻസ് അസോസിയേഷൻ ആദരിച്ചു. മുക്കംകടവ് റസിഡൻസ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റുകൂടിയായ പി. ഉണ്ണിരാമൻ മാസ്റ്റർക്ക് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. സുനിൽകുമാർ ഉപഹാരം നൽകി. അസോസിയേഷൻ പ്രസിഡന്റ് പോണാട്ടിൽ ബാലചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.അനൂപ് കുമാർ, അഡ്വ. അഹമ്മദ് കുട്ടി പുത്തലത്ത്, കെ.മാമുക്കോയ ഹാജി, എ.പി.ഷാജികുമാർ, പോണാട്ടിൽ മുരളീധരൻ എന്നിവർ പ്രസംഗിച്ചു. അസോസിയേഷൻ ഭാരവാഹികൾ: കൊയമ്പുറത്ത് വിൻസി (പ്രസിഡന്റ്),​ ഷിജി ജാക്സൻ (ജനറൽ സെക്രട്ടറി),​ മുരളീധരൻ പോണാട്ടിൽ (ട്രഷറർ).