കോഴിക്കോട് : കാലിക്കറ്റ് സർവകലാശാല യൂണിയൻ യു.ഡി.എസ്.എഫിന്. ചെയർപേഴ്സണായി നിതിൻ ഫാത്തിമയെ തിരഞ്ഞെടുത്തു. അർഷാദ് പി.കെ (വൈസ് ചെയർമാൻ ), അശ്വിൻ നാഥ് (ജോ. സെക്രട്ടറി ), ജാഫർ തുണ്ടിയിൽ (കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ്) എന്നിവരാണ് മറ്റ് ഭാരവാഹികൾ. കോഴിക്കോട് നഗരത്തിൽ നടന്ന ആഹ്ലാദ പ്രകടനം ലീഗ് ഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ് കെ .എം.അഭിജിത്ത്, മിസ്ഹബ് കീഴരിയുർ, വി .പി. ദുൽകിഫിൽ, എം. കെ. ഹംസ എന്നിവർ ഹാരാർപ്പണം നടത്തി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി. ടി .സൂരജ്, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അഫ്നാസ് ചോറോട്, എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, എന്നിവർ റാലിക്ക് നേതൃത്വം നൽകി.