hos
ലെവൽ വൺ വന്ധ്യത ചികിത്സാ സൗകര്യം

കോഴിക്കോട്: കോട്ടപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിൽ പ്രൈമറി ലെവൽ വന്ധ്യത നിവാരണ ചികിത്സാ സൗകര്യം. ഞായർ ഒഴികെ പ്രവൃത്തി ദിവസങ്ങളിൽ ക്ലിനിക് പ്രവർത്തിക്കും. ദമ്പതികൾക്കുള്ള കൗൺസിലിംഗ് ഇവിടെ ലഭ്യമാണ്. സ്ത്രീകൾക്കുള്ള രക്ത പരിശോധന, ഹോർമോൺ പരിശോധന, ട്യൂബൽ ബ്ലോക്ക് പരിശോധന,​ പുരുഷന്മാർക്കുള്ള രക്തപരിശോധന, ഹോർമോൺ പരിശോധന, ബീജ പരിശോധന എന്നിവയും ലഭ്യമാണ്. ബീജ പരിശോധന എല്ലാ വെള്ളിയാഴ്ചകളിലുമാണ്. ഇവിടെ ലഭ്യമല്ലാത്ത ലവൽ രണ്ട് സേവനങ്ങൾക്ക് രോഗികളെ കോഴിക്കോട് മെഡി. കോളേജിലേക്ക് റെഫർ ചെയ്യും. അതു വഴി തുടർചികിത്സ ലഭ്യമാക്കുമെന്ന് കോട്ടപ്പറമ്പ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.