sobeendran
പ്രൊഫ. ശോഭീന്ദ്രൻ

കോഴിക്കോട് : പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച 'ശോഭീന്ദ്ര വാരം' സമാപിച്ചു. ഈ മാസം നാലിനാണ് ശോഭീന്ദ്ര വാരം ആരംഭിച്ചത്. വൃക്ഷത്തൈ വിതരണം ഉൾപ്പടെ നിരവധി പരിപാടികൾ നടന്നു. ഗ്രീൻ ക്ലീൻ കേരള മിഷനുമായി സഹകരിച്ച് നടത്തുന്ന ഓൺലൈൻ പ്രശ്‌നോത്തരി ജൂലായ് 28ന് സമാപിക്കും. ശോഭീന്ദ്ര വാരാചരണ പരിപാടികൾക്ക് ഫൗണ്ടേഷൻ രക്ഷാധികാരി ഡോ. ദീപേഷ് കരിമ്പുങ്കര, പ്രസിഡന്റ് വടയക്കണ്ടി നാരായണൻ, സെക്രട്ടറി സെഡ് എ. സൽമാൻ, ട്രഷറർ എം ഷെഫീഖ്, സഹ ഭാരവാഹികളായ സുമ പള്ളിപ്രം, ഷജീർഖാൻ വയ്യാനം, മുഹമ്മദ് ഇഖ്ബാൽ, ഇസ്മയിൽ കോട്ടക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.