img20240613
നീലേശ്വരം ഗവ.ഹയർ സെക്കൻഡറി സ്ക്കൂൾ വിജയോത്സവം മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്യുന്നു

മുക്കം : നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിജയോത്സവത്തിൽ എസ്.എസ്.എൻ.സി, പ്ലസ് ടു പരിക്ഷകളിൽ വിജയിച്ചവരെ ഉപഹാരം നൽകി അനുമോദിച്ചു. മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. പരീക്ഷ എഴുതിയവരിൽ 55ശതമാനം പേരും 90ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുകയും എസ്.എസ്.എൻ.സി പരീക്ഷയിൽ 273 ൽ 272 പേരും വിജയിക്കുകയും ചെയ്തു. എം.കെ.യാസർ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.സത്യനാരായണൻ, വിജയോത്സവം കൺവീനർ മിഥുൽ, പ്രിൻസിപ്പൽ എം.കെ. ഹസീല, പ്രധാനാദ്ധ്യാപിക കെ .വി .ഉഷ , മുഹമ്മദ് റിയാസ് ചാലിൽ , ടി.അബ്ദുൽ നാസർ, എം.സി.സുബ്ഹാൻ ബാബു, ഷാജി ജോൺ എന്നിവർ പ്രസംഗിച്ചു.