കൊയിലാണ്ടി: കുടുംബശ്രീ കലോത്സവ കലാപ്രതിഭകളെ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അനുമോദിച്ചു. താലൂക്ക് തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും നേടിയ കുടുംബശ്രീ കലാകാരികളെയാണ് അനുമോദിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി .ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിലിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല , ആസൂത്രണ സമിതി ഉപാദ്ധ്യ.ക്ഷൻ ടി .പി .മുരളീധരൻ , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സന്ധ്യ ഷിബു, അബ്ദുൾ ഹാരിസ് എന്നിവർ പ്രസംഗിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ആർ.പി.വത്സല സ്വാഗതവും ഷൈമ നന്ദിയും പറഞ്ഞു.