കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം നടത്തുന്ന കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം പി.ജി ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാനുള്ള തിയതി ഈ മാസം 30 വരെ നീട്ടി. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിരുദമാണ് യോഗ്യത. ഫൈനൽ പരീക്ഷ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. കേരള സർക്കാർ അംഗീകാരമുള്ള കോഴ്സിന്റെ കാലാവധി ഒരു വർഷമാണ്. പ്രായം 2024 ജൂൺ ഒന്നിന് 30 വയസ് കവിയരുത്. അപേക്ഷാ ഫീസ് 300 രൂപ. ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റിൽ (www.icjcalicut.com) നൽകിയ ലിങ്ക് വഴി അപേക്ഷിക്കാം. അപേക്ഷാഫീസ് ബാങ്ക് അക്കൗണ്ട് വഴിയോ ഇപേമെന്റ് ആപ്പുകൾ വഴിയോ അടയ്ക്കാം. ഫോൺ : 9447777710, 9074739395, 04952727869. ഇമെയിൽ : icjcalicut@gmail.com