news
എം.ഐ.യു.പി സ്‌കൂൾ പൂർവവിദ്യാത്ഥി സംഘടനയായ മൊസാക്ക് സംഘടിപ്പിച്ച മൈലാഞ്ചിയിടൽ മത്സരത്തിൽ നിന്ന്

കുറ്റിയാടി: എം.ഐ.യു.പി സ്‌കൂൾ പൂർവവിദ്യാത്ഥി സംഘടനയായ മൊസാക്ക് മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. ഹന ഫാത്തിമ, റുക്‌സാന സറീജ് എന്നിവടരങ്ങിയ ടീം ഒന്നാം സ്ഥാനം നേടി. നദ അയിഷ, ഷഹരിയ കെ.കെ ടീമിനാണ് രണ്ടാം സ്ഥാനം. വിജയികൾക്ക് പ്രധാനാദ്ധ്യാപിക പി. ജമീല, പി.ടി.എ പ്രസിഡന്റ് എൻ.പി ഷക്കീർ, വി.പി ഷഫീഖ്, പി.പി വാസു, കെ.വി സഫിയ, നാസർ തയ്യുള്ളതിൽ, വി.കെ റഫീഖ് എന്നിവർ ഉപഹാരം നൽകി. മൊസാക്ക് ചെയർമാൻ ജമാൽ കുറ്റ്യാടി അദ്ധ്യക്ഷത വഹിച്ചു. ബാലൻ തളിയിൽ, സുബൈർ പി, വാജിദ് അഹമ്മദ്, അശ്വിനി എൻ.വി, ഹർഷിന.സി., ശ്രീയുക്ത, അശ്വതി, ജസ്‌ന തുടങ്ങിയവർ പങ്കെടുത്തു.