1
ഗുരുവായൂരപ്പൻ കോളേജ് ക്യാമ്പസിൽ

കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലെ സെഡ് ജി സി കമ്മ്യൂണിന്റെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തകനായ പ്രൊഫ. ടി ശോഭീന്ദ്രന്റെ സ്മരണാർത്ഥം ക്യാമ്പസിൽ നടപ്പാക്കുന്ന "ശോഭീന്ദ്ര വൃക്ഷവന പദ്ധതി വനം മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കമ്യൂൺ ചെയർമാൻ പ്രൊഫ. പി പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. സസ്യ ശാസ്ത്രജ്ഞൻ ഡോ. സാബു മാമിയിൽ മുഖ്യാതിഥിയായി. പ്രിൻസിപ്പൽ ഡോ. ബി.രജനി മുഖ്യപ്രഭാഷണം നടത്തി. ഈസ അഹമ്മദ്, പ്രൊഫ. പി രാധ, പ്രൊഫ. സി വാസുദേവൻ ഉണ്ണി, ടി ഭാസ്കരൻ, വടയക്കണ്ടി നാരായണൻ, എസ് ബോധീകൃഷ്ണ, ഡോ. ദീപേഷ് കരിമ്പുങ്കര, കെ ശശിധരൻ, എ.ജിനൻ, എം.എം പത്മാവതി, ഡോ. ടി രാമചന്ദ്രൻ, ടി രഘുനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.