img
ഏറാമല ഗ്രാമ പഞ്ചായത്ത്‌ കുന്നുമ്മക്കര മേഖലയിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് വൈസ് പ്രസിഡൻറ് ഷുഹൈബ് കുന്നത്ത് ഉദ്ഘാടനം ചെയ്യുന്നു.

വടകര: ഏറാമല ഗ്രാമ പഞ്ചായത്തിലെ കുന്നുമ്മക്കര മേഖലയിൽ പഞ്ചായത്തിന്റെ രണ്ടാം ഘട്ടം മഴക്കാല പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷുഹൈബ് കുന്നത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി.എൻ റഫീഖ് അദ്ധ്യക്ഷത വഹിച്ചു. മഴക്കാല പൂർവ്വ രോഗങ്ങളെക്കുറിച്ച് ഏറാമല ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ: സജിത്ത് വി.പി വിശദീകരിച്ചു. ഡോ: സുഷാന്ത്, ഡോ: അനുനന്ദ, സുബൈർ തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് വാർഡ് മെമ്പർ ടി.കെ പ്രമോദ് സ്വാഗതവും ആയുർവേദ ഹോസ്പിറ്റൽ ക്ലർക്ക് പ്രമോദ് നന്ദിയും പറഞ്ഞു. ക്യാമ്പിൽ പങ്കെടുത്തവർക്ക് മരുന്നുകൾ വിതരണം ചെയ്തു.