 
.ബാലുശ്ശേരി: ബാലുശ്ശേരി കൈരളി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈരളി റോഡിൽ പ്രതിഷേധ ധർണ നടത്തി.
കെ.പി.സി.സി നിർവാഹക സമിതി അംഗം കെ. രാമചന്ദ്രൻ ഉദ്ഘാടനംചെയ്തു. അഡ്വ. വി.പി വിനോദ് അദ്ധ്യക്ഷത വഹിച്ചു. യു.കെ വിജയൻ, വി.സി. വിജയൻ, ടി.എ. കൃഷ്ണൻ,ഹരിദാസൻ , കുന്നോത്ത് മനോജ്, വി.സി. ശിവദാസൻ എന്നിവർ പ്രസംഗിച്ചു. എൻ. പ്രഭാകരൻ സ്വാഗതവും ബാലകൃഷ്ണൻ പൊന്നരം നന്ദിയും പറഞ്ഞു. ആർ.പി സുബ്രഹ്മണ്യൻ, വത്സൻ, എൻ. പ്രദീപൻ, ശിവചന്ദ്രൻ നായർ എന്നിവർ ധർണയ്ക്ക് നേതൃത്വം നൽകി.