medi
തച്ചംപൊയിൽ ആത്മ മെഡി സെന്ററിന്റെയും ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് വാർഡ് മെമ്പർമാരായ റംല കാദർ സി.പി , ആർഷ്യ ബി.എം എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

താമരശ്ശേരി: തച്ചംപൊയിൽ ആത്മ മെഡി സെന്ററിന്റെയും ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് തച്ചംപൊയിൽ ബസ് സ്റ്റോപ്പിന് സമീപത്തെ ആത്മ മെഡി സെന്ററിൽ നടന്നു. വാർഡ് മെമ്പർമാരായ റംല കാദർ സി.പി , ആർഷ്യ ബി.എം എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. റഫീഖ് താമരശ്ശേരി, ഖാദർ, ബേസിൽ (ശാന്തി ഹോസ്പിറ്റൽ) എന്നിവർ പങ്കെടുത്തു. ശാന്തി ഹോസ്പിറ്റലിലെ ഡോ. ഫവാസ് (ജനറൽ മെഡിസിൻ), ഡോ. ജോർജ് ഫിലിപ്പ് (നേത്രരോഗം), ഡോ. ഫസീല (ഇ.എൻ.ടി) എന്നിവർ പരിശോധന നടത്തി. രാവിലെ 10ന് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക് രണ്ടുമണിയ്ക്ക് സമാപിച്ചു.