photo
ആയൂർവേദ ക്യാമ്പ് . നന്മണ്ട പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.കെ.രാജൻ ഉദ്ഘാടനം ചെയ്യുന്നു.

നന്മണ്ട : ചീക്കിലോട് ഉദയ വായനശാലയുടെ ആഭിമുഖ്യത്തിൽ നന്മണ്ട ഗവ. ആയുർവേദ ഡിസ്പെൻസറി മഴക്കാല രോഗ പ്രതിരോധ ക്യാമ്പും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. ചീക്കിലോട് ക്ഷീരോൽപ്പാദക സംഘം ഓഡിറ്റോറിയത്തിൽ നന്മണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.രാജൻ ഉദ്ഘാടനം ചെയ്തു. ഉദയാ വായനശാല പ്രസിഡന്റ് കെ.പി. ബാബു അദ്ധ്യക്ഷത വഹിച്ചു. ബാലബോധിനി ആയൂർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ.പ്രിയ. കെ.ജി,​ ഡോ.അനൂപ എന്നിവർ ക്ലാസെടുത്തു. ക്യാമ്പിൽ എഴുപതോളം പേരെ പരിശോധിച്ച് മരുന്ന് വിതരണം ചെയ്തു. ഉദയാ വായനശാല സെക്രട്ടറി .പി.സി.ശശിധരൻ സ്വാഗതവും സരോജിനി.ഇ.നന്ദിയും പറഞ്ഞു.