park
ല​യ​ൺ​സ്‌പാ​ർ​ക്ക്

കോഴിക്കോട്: നഗരത്തിന്റെ മുഖ്യ ആകർഷണങ്ങളിലൊന്നായിരുന്ന ബീച്ച് ലയൺസ് പാർക്ക് നവീകരണം അനിശ്ചിതത്വത്തിൽ. പാർക്ക് നവീകരണം കോർപ്പറേഷൻ ഏറ്റെടുത്തിട്ട് വർഷങ്ങളായെങ്കിലും ഇതുവരെ ഒരു നവീകരണ പ്രവൃത്തിയുമുണ്ടായിട്ടില്ല. എന്ന് നവീകരണം തുടങ്ങുമെന്ന കാര്യത്തിലും അധികൃതർക്കും വ്യക്തതയില്ല. ഇതോടെ കളിയുപകരണങ്ങളെല്ലാം തുരുമ്പെടുത്ത് പാർക്ക് കാട് മൂടി. എന്നാലും ബീച്ചിലെത്തുന്ന കുട്ടികളിൽ പലരും പൊട്ടിപ്പൊളിഞ്ഞ കളി ഉപകരണങ്ങളിൽ കയറുന്നത് പതിവാണ്. മ​ല​ബാ​റി​ലെ​ത​ന്നെ ഏ​റ്റ​വും പ​ഴ​യ ഉ​ദ്യാ​ന​ങ്ങ​ളി​ലൊ​ന്നാ​യ ബീ​ച്ച്​ ല​യ​ൺ​സ്​ പാ​ർ​ക്ക്​ തി​രി​ഞ്ഞു​​നോ​ക്കാ​നാ​ളി​ല്ലാ​തെ കാ​ടു​മൂ​ടി​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നപ്പോഴാണ് കോർപ്പറേഷൻ ഏറ്റെടുത്ത് നവീകരണ പദ്ധതികൾ ആവിഷ്കരിച്ചത്. കൊവിഡ് വ്യാപനത്തിനു മുമ്പ് പാർക്ക് തുറന്നു പ്രവർത്തിച്ചിരുന്നെങ്കിലും പിന്നീട് അടച്ചുപൂട്ടുകയായിരുന്നു.

@ ആർക്കും എപ്പോൾ വേണമെങ്കിലും കയറാം

നവീകരണത്തിന്റെ പേരും പറഞ്ഞ് പാർക്കിന്റെ ചുറ്റുമതിൽ പൊളിച്ചുമാറ്റിയതോടെ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ആർക്കും കയറി ചെല്ലാവുന്ന സ്ഥിതിയാണ്. സാമൂഹ്യ വിരുദ്ധശല്യവും രൂക്ഷമാണ്. പാർക്കിന്റെ പല ഭാഗത്തും മാലിന്യങ്ങൾ കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യങ്ങളിൽ വെളളം നിറഞ്ഞ് കൊതുകുശല്യവുമുണ്ട്. നിലവിൽ ബീച്ചിലേക്ക് പോകാനുള്ള എളുപ്പവഴിയാണ് ലയൺസ് പാർക്ക്. ബീച്ചിൽ നടക്കുന്ന മേളകളുടെ ഭാഗമായി സാധനങ്ങൾ കോണ്ടുപോകാനായി ബീച്ച് ഭാഗത്തെ മതിലുകളുടെ പല ഭാഗങ്ങളും പൊളിച്ചിടുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, വാഹന പാർക്കിംഗും പാർക്ക് കോമ്പൗണ്ടിലാണ്. ബീച്ചിൽ സവാരിക്കായി കൊണ്ടുവന്ന ഒട്ടകങ്ങളുടെ താമസ കേന്ദ്രവും ഇവിടമാണ്.

@ 7.5 കോടിയുടെ പദ്ധതി
കൊവിഡിന് ശേഷം നവീകരണം ചൂണ്ടിക്കാട്ടി അടച്ചുപൂട്ടിയ പാർക്കിന്റെ നവീകരണത്തിന് കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ഫണ്ട് വൈകിയതാണ് പ്രവൃത്തികൾ വെെകാനിടയാക്കിയത്. ഇതോടെയാണ് പാർക്കിന്റെ നവീകരണം കോർപ്പറേഷൻ ബ‌ഡ്ജറ്റിൽ അമൃത് രണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്താൻ തീരുമാനിച്ചത്. വായിക്കാനിടവും കളി ഉപകരണങ്ങളും കുളവും ആറടി ഉയരമുള്ള എലിവേറ്റഡ് ട്രാക്കും തുടങ്ങി 7.5 കോടിയുടെ പദ്ധതിയാണ് ആസൂത്രണംചെയ്തിട്ടുള്ളത്. ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി അയച്ചിട്ടുണ്ട്. ഇലക്ഷൻ വന്നതിനാലാണ് പ്രവൃത്തികൾ വൈകിയതെന്നും എസ്റ്റിമേറ്റ് അപ്രൂവൽ വന്നാലുടൻ പണി ആരംഭിച്ച് ഒരു വർഷം കൊണ്ട് പൂർത്തിയാക്കുമെന്നുമാണ് കോർപ്പറേഷൻ അധികൃതർ പറയുന്നത്.