img20240616
വി.കുഞ്ഞാലി ഹാജി

മുക്കം: മുക്കം മുസ്‌ലിം അനാഥശാല പ്രസിഡന്റും മാമ്പറ്റ പ്രതീക്ഷ സ്പെഷൽ സ്കൂൾ ജനറൽ സെക്രട്ടറിയുമായ വയലിൽ വി.കുഞ്ഞാലിഹാജി(73) നിര്യാതനായി. മുൻ മുക്കം പഞ്ചായത്തംഗവും വയലിൽ പരേതനായ വീരാൻകുട്ടി ഹാജിയുടെ മകനുമാണ്. ഭാര്യ: ഒ.സുഹറ. സഹോദരങ്ങൾ: വി.ഇ.മോയിമോൻ ഹാജി(മുക്കം മുസ്‌ലിം അനാഥശാല ജന.സെക്രട്ടറി),വി.അബ്ദുല്ലക്കോയ ഹാജി (സിഇഒ,മുക്കംഅനാഥശാല), വി.മരക്കാർ(റിട്ട.പ്രധാനാദ്ധ്യാപകൻ), വി.അസ്സു എന്ന ഹസ്സൻകോയ (താഴക്കോട് മഹല്ല് പ്രസിഡന്റ്),വി.റുഖിയ, ഫാത്തിമക്കുട്ടി, പരേതരായ വി. മൊയ്തീൻ കോയ ഹാജി,( മുക്കം അനാഥശാല സ്ഥാപക ജന.സെക്രട്ടറിയും അവിഭക്ത കോൺഗ്രസ് നേതാവും), വി.ഉമ്മർകോയ ഹാജി(അനാഥശാല മുൻ പ്രസിഡന്റ്), പട്ടോത്ത് വി.മുഹമ്മദ് മോൻഹാജി (അനാഥശാല മുൻ വൈസ് പ്രസിഡന്റ്).