ബാലുശ്ശേരി: ബാലഗോകുലം കോഴിക്കോട് ഗ്രാമ ജില്ലാ വാർഷിക സമ്മേളനം നവോദയ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ അദ്ധ്യക്ഷൻ വിശ്വനാഥൻ പതാകയുയർത്തി. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ബാബുരാജൻ ഗോകുല സന്ദേശം നൽകി. ജില്ലാ കാര്യദർശി സുമേഷ് എം.സി. സ്വാഗതവും ജില്ലാ സഹകാര്യദർശി ശ്രീജിത്ത്. സി. നന്ദിയും പറഞ്ഞു. അനുമോദന സഭയിൽ ജില്ലാ രക്ഷാധികാരി ഡോ. എ.പി. ഹരിദാസൻ പ്രസംഗിച്ചു. ടി. പി. രാജൻ സമാപന സന്ദേശം നൽകി. വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് ആദരവും നൽകി. വിശ്വനാഥൻ പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. മോഹൻദാസ് കെ. കെ. താമരശ്ശേരി കാര്യദർശിയായി പുതിയ കമ്മിറ്റി ചുമതലയേറ്റു.