കോഴിക്കോട്: ശമ്പളവിഹിതിം പിടിക്കുന്ന ആന്വിറ്റി പദ്ധതി ജീവാനന്ദം വേണ്ടേ വേണ്ട എന്ന മുദ്രാവാക്യമുയർത്തി സെറ്റോയുടെ നേതൃത്വത്തിൽ നടത്തുന്ന നിയമസഭാമാർച്ച് വൻ വിജയമാക്കുമെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി പറഞ്ഞു. മാർച്ചിന് മുന്നോടിയായി എൻ.ജി.ഒ. അസോസിയേഷൻ വനശ്രീയിൽ നടത്തിയ വിളംബര ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് കെ.വി. ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. മധു രാമനാട്ടുകര മുഖ്യപ്രഭാഷണം നടത്തി. കെ.പി. സുജിത, ഷാജി ജേക്കബ്, കെ. ജോതിഷ് കുമാർ, കെ.കെ.അശോകൻ,പി.ബി. പ്രവീണ പ്രസംഗിച്ചു. വിളംബരജാഥയ്ക്ക് കെ.റഹ്മത്ത്, എൻ. സൗമ്യ വി. ശ്രീജയൻ, മനോജ് പുളിക്കൽ ,വി.ആർ സാജൻ, നജ്മൽ ബാബു നേതൃത്വം നൽകി.