littlekites
littlekites

കോഴിക്കോട്: സംസ്ഥാനത്ത് ഏറ്റവും മികച്ച ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾക്കുള്ള 2023-24ലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കൂമ്പാറ ഫാത്തിമാബി എം.എച്ച്.എസ്.എസും രണ്ടാം സ്ഥാനം നൊച്ചാട് എച്ച്.എസ്.എസും മൂന്നാം സ്ഥാനം കാലിക്കറ്റ് ഗേൾസ് വി.എച്ച്.എസ്.എസും നേടി.

ജൂലൈ ആറിന് നിയമസഭാ മന്ദിരത്തിനുള്ളിലെ ശങ്കരനാരായണൻതമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യുമെന്ന് കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് അറിയിച്ചു. ഹൈടെക് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 168 ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലിറ്റിൽ കൈറ്റ്‌സ് വിഭാവനം ചെയ്തിട്ടുള്ളത്.