yoga
yoga

കോഴിക്കോട്: പതഞ്ജലി യോഗ റിസർച്ച് സെന്റർ അന്തർ ദേശീയ യോഗദിനാചരണത്തിന്റെ ഭാഗമായി നാളെ വൈകീട്ട് നാലിന് സമൂഹ യോഗ സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സായ് കോഴിക്കോട്, വെസ്റ്റ്ഹിൽ ഫിസിക്കൽ എജ്യുക്കേഷൻ കോളജ്, എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി. എം.കെ. രാഘവൻ എം.പി, എം.വി. ശ്രേയാംസ് കുമാർ, ഡോ. മിലി മോണി തുടങ്ങിയവർ അതിഥികളാകും. പതഞ്ജലി യോഗ റിസർച്ച് സെന്റർ ഡയറക്ടർ യോഗാചാര്യൻ പി. ഉണ്ണിരാമൻ, ട്രഷറർ കെ.കെ.ഉണ്ണികൃഷ്ണൻ, എം.ടി. സായ് പ്രകാശ്, എൻ. പ്രവീൺ കുമാർ, എ. ഷഫീഖ്, മധുസൂദനൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.