news
കായക്കൊടി ഗ്രാമപഞ്ചായത്ത് ഓഫീസിന്ന് മുന്നിൽ യു.ഡി.എഫ് അംഗങ്ങൾ നടത്തിയ കുത്തിയിരിപ്പ് സമരം.

കുറ്റ്യാടി: കായക്കൊടി പഞ്ചായത്തിലെ എൻജിനിയറിംഗ് വിഭാഗത്തിൽ ജീവനക്കാരില്ലാത്തതിനാൽ പഞ്ചായത്തിന്റെ പല പദ്ധതികളും അവതാളത്തിലാവുകയാണെന്ന് യു.ഡി.എഫ്. പ്രശ്ന പരിഹാരം ആവശ്യപ്പെട്ടുള്ള പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് കായക്കൊടി പഞ്ചായത്തിലെ യു.ഡി.എഫ് മെമ്പർമാർ ഭരണസമിതി യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. തുടർന്ന് പഞ്ചായത്ത് അംഗം ഒ പി മനോജ് പ്രതീകാത്മക പ്രമേയ അവതരണം നടത്തി. പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിൽപ്പുസമരം നടത്തി.. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിഷ എടക്കുടി, പഞ്ചായത്ത് അംഗങ്ങളായ കെ.പി ബിജു റഫീഖ് കൊടുവങ്ങൽ എം.ടി കുഞ്ഞബ്ദുള്ള, അഷ്റഫ് കെ.കെ, അബ്ദുൾ ലത്തീഫ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.