lockel
പടം : എ ഐ എസ് എഫ് വിദ്യാർത്ഥിനി ക്യാമ്പ് സംഘാടക സമിതി രൂപീകരണ യോഗം സി പി ഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യുന്നു.

കടലുണ്ടി: എ.ഐ.എസ്.എഫ് സംസ്ഥാനതല വിദ്യാർത്ഥിനി ക്യാമ്പിന് സംഘാടക സമിതി രൂപീകരിച്ചു. വ്യാപാരഭവൻ ഹാളിൽ നടന്ന യോഗം സി.പി.ഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി മുരളി മുണ്ടേങ്ങാട്ട് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി പി.കബീർ , പ്രസിഡന്റ് ആർ.എസ് രാഹുൽ രാജ്, ടി.വി.ബാലൻ, കെ.ബാലൻ, പി.കെ. നാസർ , അഡ്വ.പി ഗവാസ് , പിലാക്കാട്ട് ഷൺമുഖൻ, വൈശാഖ് കല്ലാച്ചി, ആർ.ഹരികൃഷ്ണ പ്രസംഗിച്ചു. അഡ്വ. പി ഗവാസ് ചെയർമാനും മുരളി മുണ്ടേങ്ങാട്ട് കൺവീനറും പിലാക്കാട്ട് ഷൺമുഖൻ ഖജാൻജിയുമായി 151 അംഗങ്ങളുള്ള സംഘാടക സമിതിയും രൂപീകരിച്ചു.