dvcx

കോഴിക്കോട്: മത ന്യൂനപക്ഷങ്ങൾക്കെതിരെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ട സി.പി.എം പുതുപ്പാടി ലോക്കൽ സെക്രട്ടറി പി.കെ.ഷൈജലിനെ സ്ഥാനത്ത് നിന്ന് നീക്കി. ബലി പെരുന്നാളുമായി ബന്ധപ്പെട്ട് ന്യൂനപക്ഷങ്ങളുടെ വിശ്വാസത്തെ ഹനിക്കുന്ന തരത്തിൽ പോസ്റ്റ് ഇട്ടതിനാണ് നടപടി. നാട്ടുവാർത്ത എന്ന പ്രാദേശിക വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് പോസ്റ്റിട്ടത്. സംഭവം വിവാദമായതിനെത്തുടർന്ന് ഏരിയാകമ്മറ്റി റിപ്പോർട്ട് ചെയ്യുകയും ജില്ലാകമ്മിറ്റി നടപടിക്ക് ശുപാർശ ചെയ്യുകയുമായിരുന്നു.