കോഴിക്കോട്: സംസ്ഥാന ഹോമിയോപ്പതി വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി ലോക ഹോമിയോപ്പതി ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗവാസ് ഉദ്ഘാടനം ചെയ്തു. ഡോ. അനീന.പി.ത്യാഗരാജ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിശിഷ്ടാതിഥിയായ റിട്ട. ഹോമിയോപ്പതി പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസർ ഡോ. കെ. ബി.രമേശിനെ ആദരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കവിത പുരുഷോത്തമൻ മുഖ്യ പ്രഭാഷണവും ഹോമിയോപ്പതി ദിന സന്ദേശവും നൽകി. ഡോ.പ്രതിഭ, ഡോ.അച്ചാമ്മ ലെനു തോമസ്, ഡോ.സിബി രവീന്ദ്രൻ, ഡോ.നിഖിൽ, ഡോ. മുഹമ്മദ് കോയ, സൈതലവി പ്രസംഗിച്ചു. ഡോ. മനു വർഗീസ്, ഡോ. ശ്രീജ എന്നിവർ ക്ലാസെടുത്തു.