dddd
പ്രജ വിചാർ വേദി കൺവെൻഷൻ

കോഴിക്കോട്: യൂത്ത് സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പ്രജ വിചാർവേദി പ്രവർത്തക കൺവെൻഷന്റെയും പഠന കിറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം സംഘടനയുടെ മഹിളാ വിഭാഗം കൺവീനർ സെലീന എലത്തൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാംദാസ് വേങ്ങേരി അദ്ധ്യക്ഷത വഹിച്ചു .ജനൽ സെക്രട്ടറി ജിതേഷ് കുമാർ തിരുത്തിയാട് റിപ്പോർട്ട് അവതരിപ്പിച്ചു. സെലീന നൗഷാദ്,എം. കെ .കുഞ്ഞാവ, ജമീല. പി ,അനിൽകുമാർ. പി എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്തെ ലഹരിമുക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു നൽകുന്ന ഒരു ലക്ഷം ഒപ്പുശേഖരണത്തിന്റെ ഭാഗമായി 26 ന് കോഴിക്കോട് വച്ച് ഒപ്പുശേഖരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കാൻ കൺവെൻഷൻ തീരുമാനിച്ചു.