മേപ്പയ്യൂർ: മേപ്പയ്യൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സമം പദ്ധതി പ്രകാരം കർഷകർക്ക് 40% മുതൽ 80% വരെ സബ്‌സിഡി നിരക്കിൽ കാർഷിക ഉപകരണങ്ങൾ വാങ്ങാൻ വിവിധ കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും സൗജന്യ റജിസ്ട്രേഷൻ ക്യാമ്പും, 24ന് തിങ്കളാഴ്ച രാവിലെ 10.30 മുതൽ 3 മണി വരെ കൃഷിഭവൻ പരിസരത്ത് നടക്കും. റജിസ്ട്രേഷൻ നടത്താൻ ആധാർ കാർഡ് കോപ്പി, 2024-25 വർഷത്തെ ഭൂനികുതി അടച്ച രസീത് കോപ്പി, ബാങ്ക് പാസ് ബുക്കിന്റെ ആദ്യത്തെ പേജിന്റെ കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ,മൊബൈൽ നമ്പർ,എന്നിവ കൊണ്ടുവരണം. പട്ടികവിഭാഗത്തിൽപെട്ട കർഷകർ റജിസ്ട്രേഷന് ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.