പയ്യോളി: അയനിക്കാട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് 17 ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുള്ളിയിൽ കണ്ണേട്ടൻ അനുസ്മരണവും വിവിധ പരീക്ഷകളിൽ മികച്ച വിജയം വിജയം കൈവരിച്ചവർക്ക് അനുമോദനവും നടത്തി. പരിപാടി മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.ടി രാജീവൻ അദ്ധ്യക്ഷനായിരുന്നു. മഠത്തിൽ നാണു, പി കൃഷ്ണൻ, കെ.ടി വിനോദൻ,, സബീഷ് കുന്നങ്ങോത്ത്, ഇ.കെ.ശീതൾ രാജ് ,പുത്തുക്കാട് രാമകൃഷ്ണൻ, പടന്നയിൽ പ്രഭാകരൻ, ഇ.ടി പദ്മനാഭൻ, രഞ്ജിത്ത് ലാൽ, ശാന്ത ടീച്ചർ എന്നിവർ പ്രസംഗിച്ചു. സി.കെ.ടി വിനു സ്വാഗതം പറഞ്ഞു. മൂലയിൽ ചന്ദ്രൻ, സി.എൻ ബാലകൃഷ്ണൻ, ടി.കെ കണ്ണൻ, ദിലീപ് മൂലയിൽ തുടങ്ങിയവർ നേതൃത്വം നൽകി.