വടകര: വായനാദിനത്തിൽ അഴിയൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ നവീകരിച്ച ലൈബ്രറി ഡോ. അസ്ഗർ സി.പി ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം1980 എസ്.എസ്.എൽ.സി ബാച്ച് ലൈബ്രറിക്ക് നൽകിയ പുസ്തകഷെൽഫിന്റെ സമർപ്പണവും നടന്നു. സ്കൂൾ പൂർവ വിദ്യാർത്ഥിയായ എഴുത്തുകാരൻ ജലാൽ തൈക്കണ്ടി മുഖ്യപ്രഭാഷണം നടത്തി. സ്കൂളിലെ കുട്ടിക്കവയത്രിയും ഉജ്വല ബാല്യ പുരസ്കാര ജേതാവുമായ കുമാരി. ദേവതീർത്ഥ ലൈബ്രറിയിലേക്ക് 60 പുസ്തകങ്ങൾ കൈമാറി. പി.ടി.എ പ്രസിഡന്റ് നവാസ് നെല്ലോളിയുടെ അദ്ധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർത്ഥി കൂട്ടായ്മയിലെ അംഗങ്ങളായ ബേബി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജയൻ അദ്ധ്യാപിക റീജ എന്നിവർ പ്രസംഗിച്ചു. അദ്ധ്യാപികമാരായ ശ്രീകല സ്വാഗതവും സവിത നന്ദിയും പറഞ്ഞു.