കോഴിക്കോട്: സ്ക്കൂൾ വിദ്യാർത്ഥികളിൽ ബഹിരാകാശ അവബോധം വളർത്തുന്നതിനും ശാസ്ത്ര തൽപ്പരരായ പ്രതിഭകളെ കണ്ടെത്തുന്നതിനുമായി നടത്തുന്ന ഇന്റർനാഷണൽ സ്‌പേസ് ഒളിമ്പ്യാഡിന് 15 വരെ അപേക്ഷിക്കാം. 5 മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രായമനുസരിച്ച് ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിൽ മത്സരിക്കാം. സ്‌പേസ് സയൻസ് വിഷയങ്ങളെ ആസ്പദമാക്കിയാണ് ഒളിമ്പ്യാഡ് നടത്തപ്പെടുന്നത്. ഒളിമ്പ്യാഡിൽ ഓരോവിഭാഗത്തിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന വിദ്യാർത്ഥി/വിദ്യാർത്ഥിനിക്ക് സൗജന്യമായി നാസ സന്ദർശിക്കാൻ അവസരം ലഭിക്കും. അത്യാധുനിക സോഫ്റ്റ് വെയറുകളുടെ സഹായത്താൽ നൂറുശതമാനം ഓൺലൈൻ ആയാണ് അന്താരാഷ്ട്ര തലത്തിൽ ഒളിമ്പ്യാഡ് നടത്തുന്നത്. രജിസ്റ്റേഷന് www.