കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സെന്റിനറിയുടെ ഭാഗമായി 26ന് കാലിക്കറ്റ് ടവർ ഓഡിറ്റോറിയത്തിൽ മുഅല്ലിം ലീഡേഴ്സ് മീറ്റ് നടക്കും. സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് സംഘടിപ്പിക്കുന്ന ലീഡേഴ്സ് മീറ്റിൽ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും. മത വിദ്യാഭ്യാസ നവോത്ഥാന പദ്ധതികൾ, മദ്റസാ മുഅല്ലിം മാനേജ്‌മെന്റ് ശാക്തീകരണം, സ്മാർട്ട് ക്ലാസ് റൂം, സ്മാർട്ട് സ്‌കോളർഷിപ്പ് എക്സാം, ഇഹ്തിറാം 2024, പ്രതിഭാസംഗമം, മുഅല്ലിം ഭവനപദ്ധതി തുടങ്ങിയവ മീറ്റിൽ ചർച്ച ചെയ്യും. സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് അലി ബാഫഖി തങ്ങളുടെ അദ്ധ്യക്ഷതയിൽ സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ മീറ്റ് ഉദ്ഘാടനം ചെയ്യും.