കുറ്റ്യാടി: കുറ്റ്യാടിക്കടുത്ത സ്വകാര്യ ഹോസ്പിറ്റലിൽ ദീർഘകാലമായി തൊഴിൽ ചെയ്തുവരുന്ന ഷീജ മുരളിക്ക് തൊഴിൽ നിഷേധിച്ചതായി ആരോപിച്ച് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു ) കുന്നുമ്മൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. പ്രശ്നം രമ്യമായി പരിഹരിക്കാൻ യൂണിയൻ ഇടപെട്ടിട്ടും മാനേജ്മെന്റ് പിടിവാശി കാണിക്കുകയാണെന്നും തൊഴിൽ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമരപരിപാടിയിലേക്ക് കടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ജില്ലാ സെക്രട്ടറി കെ.വി. പ്രമോദ് ഉദ്ഘാടനം ചെയ്തു. കെ.കെ രാഘവൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി. സജീഷ്, ടി.കെ.ബിജു, നാണു .ദിനേശൻ എം.സി.സുരേന്ദ്രൻ . ടി.കെ.ജമാൽ എന്നിവർ പ്രസംഗിച്ചു. ടി.പവിത്രൻ സ്വാഗതം പറഞ്ഞു.