minister

കൽപ്പറ്റ: ഒ.ആർ. കേളു വയനാടിന്റെ നാലാമത്തെ മന്ത്രി. അവിടെനിന്ന് വിവിധ മന്ത്രിസഭകളിലായി ഇതുവരെ മൂന്നു മന്ത്രിമാരാണുണ്ടായത്. സോഷ്യലിസ്റ്റ് നേതാവ് എം.പി. വീരേന്ദ്രകുമാർ, കെ.കെ. രാമചന്ദ്രൻ മാസ്റ്റർ, പി.കെ. ജയലക്ഷ്മി. വയനാട്ടിലെ പട്ടികവർഗ സമൂഹത്തിന്റെ മുഖമായ കേളു ജില്ലയിലെ സി.പി.എമ്മിന്റെ പ്രധാന നേതാക്കളിൽ ഒരാളാണ്. കേളുവിന്റെ മന്ത്രിസ്ഥാനം പാർട്ടിക്ക് അഭിമാനകരമായ നേട്ടമാണെന്ന് സി.പി.എം നേതാക്കൾ പറയുന്നു. ആദിവാസി ജനതയുടെ ഉന്നമനത്തിനായി പതിറ്റാണ്ടുകളായി തുടരുന്ന പ്രവർത്തനങ്ങളുടെ നേട്ടമാണ് മന്ത്രിസ്ഥാനം.