രാമനാട്ടുകര: നാഗ്പൂരിൽ നടന്ന നാഷണൽ ആം റസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ തലത്തിൽ സ്വർണവും, വെള്ളിയും നേടിയ കരിങ്കല്ലായി ഗണപത് എ. യു.പി സ്കൂൾ വിദ്യാർത്ഥി അക്ലീമ മെഹജാബിന് സ്കൂളിൽ സ്വീകരണം നൽകി. ചടങ്ങ് ഫറോക്ക് സബ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ കുഞ്ഞിമൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. രാമനാട്ടുകര മുൻസിപ്പൽ കൗൺസിലർ എം.കെ. ഗീത അദ്ധ്യക്ഷത വഹിച്ചു. മാനേജർ ബാബുസർവോത്തമൻ ഉപഹാരം നൽകി, പ്രധാനദ്ധ്യാപിക എം. പി. ലതിക, താഹിറ എം. പി, സുഭദ്ര പ്രേമദാസൻ കെ,ഷമീജ കെ, മല്ലിനാഥൻ കളത്തിൽ, മിനി. കെ, സൈറബാനു. കെ. അക്ലീമ. എം. എന്നിവർ പ്രസംഗിച്ചു