anumodanam
anumodanam

മേപ്പയ്യൂർ: തുറയൂർ ഗവ. യുപി സ്കൂളിൽ രക്ഷാകർതൃ സംഗമവും വിവിധ മത്സര പരീക്ഷകളിൽ വിജയിച്ചവർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനംചെയ്തു. തുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. യു.എസ്.എസ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാരവും യൂണിഫോം വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. പൂർവ വിദ്യാർത്ഥി മിത്രാവിന്ദ സ്കൂളിനു നൽകിയ ലാപ്ടോപ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് ഏറ്റുവാങ്ങി. ഇ.എം രാമദാസൻ, ടി.കെ ശ്രീജ ക്ലാസുകൾക്ക് നേതൃത്വം നൽകി. പ്രധാനദ്ധ്യാപകൻ ഇ.എം രാമദാസൻ സ്വാഗതവും പി.ടി.എ പ്രസിഡന്റ് സുധീഷ് കെ.ടി. നന്ദിയും പറഞ്ഞു.